80 ലക്ഷത്തിന്റെ കാരുണ്യ ലോട്ടറി അടിച്ചത് റബർടാപ്പിങ് തൊഴിലാളിക്ക്

Share to

Perinthalmanna Radio
Date: 25-12-2023

മേലാറ്റൂർ: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ റബർ ടാപ്പിങ് തൊഴിലാളിയായ വേങ്ങൂർ വളയപ്പുറത്തെ കൂരിക്കാടൻ മുഹമ്മദലിക്ക് (52). നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപെടുത്ത 12 ലോട്ടറി ടിക്കറ്റുകളിലൊന്നാണ് ക്രിസ്മസിന് 2 ദിവസം മുൻപ് മുഹമ്മദലിയുടെയും കുടുംബത്തിന്റെയും ഭാഗ്യനക്ഷത്രമായത്.

ശനിയാഴ്ച വൈകിട്ട് 3ന് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടന്നത്. മേലാറ്റൂരിലെ കെ.മുരളീധരന്റെ ന്യൂസ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്ന് മുഹമ്മദലി 12 ടിക്കറ്റുകളെടുത്തത് അന്നുച്ചയ്ക്ക് 2 മണിക്ക്. അതിൽ KR 674793 സീരിയൽ നമ്പറിലാണ് ബംപറടിച്ചത്. ഇതിനു പുറമേ പല സീരീസുകളിലായി ഇതേ നമ്പറിലെടുത്ത 11 ടിക്കറ്റുകളിൽ 8000 രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്.
‘ബാങ്കിലെ വായ്പ അടച്ചു തീർക്കണം. ഓടു മേഞ്ഞ വീടൊന്ന് പുതുക്കിപ്പണിയണം’. ഒന്നാം സമ്മാന ജേതാവിന് മനസ്സിൽ വ്യക്തമായ പദ്ധതിയുണ്ട്. ഭാഗ്യത്തിന്റെ കടാക്ഷം തേടി പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ് മുഹമ്മദലി. നേരത്തേ ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ബംപർ തേടിവരുന്നത് ഇതാദ്യം. മണ്ണിൻ കദീജയാണ് ഭാര്യ. മക്കൾ: ഫവാസ്, നവാസ്, ഫാരിസ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *