
Perinthalmanna Radio
Date: 26-12-2023
പെരിന്തൽമണ്ണ : പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ വിനോദിനെ (27) പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണൻ ഉറക്കം ഉണരാത്തതിനെ തുടർന്ന് ഭാര്യയും മറ്റൊരു മകനായ പ്രദീപും ചേർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടറുടെ പരിശോധനയിൽ ആൾ മരിച്ചതായി കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവം നടന്നതിന്റെ തലേ ദിവസം ഉണ്ണിക്കൃഷ്ണനും വിനോദും തമ്മിൽ അടിപിടി നടന്നതായും അതിനിടയിൽ സംഭവിച്ച പരിക്കാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. സന്തോഷ് കുമാർ, ഇൻസ്പെക്ടർ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
