കലോത്സവത്തിനിടെ ലൈംഗിക ചൂഷണം; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 26-12-2023

പെരിന്തൽമണ്ണ: മൂന്ന് പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ബിജു എന്നയാളെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. പെരിന്തൽമണ്ണക്ക് സമീപത്തെ യു.പി സ്കൂളിലെ അധ്യാപകനാണ് പ്രതിയായ ബിജു. കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത്‌തുവെന്നാണ് പരാതി. ആദ്യ ഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. പിന്നീട് സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും നടപടികൾ വേഗത്തിലാക്കിയതും. തുടർന്ന് പ്രതി ഒളിവിൽ പോകുകയും ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *