
Perinthalmanna Radio
Date: 27-12-2023
പെരിന്തൽമണ്ണ: പട്ടിക്കാട് റെയിൽവേ മേൽപാലം ഉൾപ്പെടെ സംസ്ഥാനത്തെ 12 റെയിൽവേ മേൽപാലങ്ങൾ പൂർണമായും റെയിൽവേയുടെ ചെലവിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനെ സമീപിച്ചു. മുൻപു ചെലവിന്റെ പകുതി വീതം സംസ്‌ഥാനവും റെയിൽവേയും പങ്കിടുന്ന രീതിയിലാണു മേൽ പാലങ്ങളുടെ നിർമാണം നടന്നിരുന്നത്. റെയിൽവേയുടെ പുതിയ നയം അനുസരിച്ചു മേൽ പാല പദ്ധതികളുടെ നിർമാണം പൂർണമായും റെയിൽവേ ഏറ്റെടുക്കും. ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സർക്കാർ കെ-റെയിൽ വഴി 12 മേൽ പാലങ്ങളുടെ പട്ടിക ദക്ഷിണ റെയിൽ വേയ്ക്കു കൈമാറിയിരുന്നു. ഇതാണു തുടർ നടപടികൾക്കായി ബോർഡിലേക്ക് അയച്ചിരിക്കുന്നത്.
പട്ടിക്കാട് (അങ്ങാടിപ്പുറം- വാണിയമ്പലം),
തൃപ്പക്കുടം (റോഡ് : അമ്പലപ്പുഴ- ഹരിപ്പാട്), തൈക്കാട്ടുശേരി (ഒല്ലൂർ- പുതുക്കാട്), മങ്കര (പറളി-മങ്കര), ചിറമംഗലം (പരപ്പനങ്ങാടി- താനൂർ), മാക്കൂട്ടം ജഗന്നാഥ ടെമ്പിൾ-മുക്കാലി), തൃക്കരിപ്പൂർ (തൃക്കരിപ്പൂർ-പയ്യ ന്നൂർ), ഉപ്പള (ഉപ്പള-മഞ്ചേശ്വരം), വെള്ളയിൽ (കോഴിക്കോട്- വെസ്‌റ്റ് ഹിൽ), ഏഴിമല (പയ്യനങ്ങാടി- ഏഴിമല), ആറ്റൂർ (മുളങ്കുന്നത്തു കാവ്- പൂങ്കുന്നം), ഒളവര (പയ്യന്നൂർ- തൃക്കരിപ്പൂർ). ഇതിൽ വെള്ളയിൽ മാത്രം റെയിൽവേ അടിപ്പാത പദ്ധതിയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
