
Perinthalmanna Radio
Date: 27-12-2023
കൊളത്തൂർ : അമ്പലപ്പടിയിലെ ആലുംകൂട്ടത്തിലെ ആലുകൾക്ക് ഇനി വർണത്തിളക്കം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ തണലൊരുക്കുന്ന കൊളത്തൂരിലെ ആലുകൾക്ക് നിറം നൽകിയത് മങ്കട ഗവ. കോളേജ് എൻ.എസ്.എസ്. വിദ്യാർഥികൾ.
എൻ.എസ്.എസ്. അവധിക്കാല ക്യാമ്പിന്റെ ഭാഗമായിട്ടാണിത്. മങ്കട ഗവ. കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘ദ്യുതി’ വെങ്ങാട് ടി.ആർ.കെ.എ.യു.പി. സ്കൂളിലാണ് നടക്കുന്നത്.
മാലിന്യമുക്ത നവകേരളം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ആൽമരങ്ങൾക്ക് വർണം നൽകിയത്. റോഡരികിലെ 30 അൽമരങ്ങൾക്ക് വർണം നൽകി. മൂർക്കനാട് പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. ആൽമരങ്ങൾക്കൊപ്പം ശിൽപ്പങ്ങൾ തീർത്ത് വഴിയോര പാർക്കാക്കി മാറ്റാനും ആലോചനയുണ്ട്. ചർച്ചകൾ, സെമിനാറുകൾ, പരിശീലനങ്ങൾ, പകൽവീട് എന്നിവയും നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
