
Perinthalmanna Radio
Date: 27-12-2023
ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി മോഹൻബഗാനെ നേരിടും. രാത്രി എട്ട് മണിക്കാണ് ആവേശപോരാട്ടം. വിജയിച്ചാല്‍ പോയന്റ് ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാംസ്ഥാനത്തേക്ക് ഉയരാനാകും.
കഴിഞ്ഞ ഹോം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട എവേ മാച്ചിനിറങ്ങുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. വംഗനാട്ടിലും ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈക്കെതിരെ ദിമിത്രിയോസ് ഡയമന്റകോസും ക്വമി പെപ്രയുമാണ് ഗോള്‍സ്‌കോര്‍ ചെയ്തത്. മുഹമ്മദ് അയ്മൻ, കെ.പി രാഹുല്‍, ഡാനിഷ് ഫാറുഖ് എന്നിവരടങ്ങിയ മധ്യനിര സുശക്തമാണ്.
പ്രതിരോധത്തില്‍ പ്രീതം കോട്ടാലും മിലോസ് ഡ്രിൻസിച്ചും മാര്‍ക്കോ ലെസ്‌കോവിച്ചും അടങ്ങുന്ന പ്രതിരോധവും മികച്ചുനില്‍ക്കുന്നു. അതേസമയം, കഴിഞ്ഞ മാച്ചില്‍ ഗോവയോട് തോറ്റ ബംഗാള്‍ ക്ലബിന് ലീഗില്‍ തിരിച്ചുവരാൻ സ്വന്തംതട്ടകത്തില്‍ വിജയിക്കണം. മുംബൈ സിറ്റിയോടും ടീം തോറ്റിരുന്നു. നിലവില്‍ 11 കളിയില്‍ ഏഴ് ജയവുമായി 23 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതാണ്. 9 മാച്ചില്‍ ആറുജയംനേടിയ മോഹൻബഗാൻ 19 പോയന്റുമായി നാലാമതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
