
Perinthalmanna Radio
Date: 28-12-2023
പട്ടിക്കാട് : പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസ് പിൻവലിച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു. രാവിലെ ഏഴുമണി സർവീസ് നിർത്തലാക്കിയതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്. ശബരിമല സ്പെഷ്യൽ സർവീസുകൾക്കായി ബസ്സുകൾ വിട്ടു കൊടുത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ദിവസേന പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിൽ മൂന്ന് ട്രിപ്പുകളും അലനല്ലൂർ റൂട്ടിൽ ഓരോ ട്രിപ്പും സർവീസ് നടത്തിയിരുന്ന ബസ്സിന് ഭേദപ്പെട്ട കളക്ഷനും ഉണ്ടായിരുന്നു. ക്രിസ്മസ് ദിവസം മുതലാണ് ഈ സർവീസ് നടത്താതിരിക്കുന്നത്. ശബരിമല സീസൺ കഴിഞ്ഞാൽ സർവീസുകൾ പുനരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
