യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകളിൽ സർക്കാരിനെതിരെ പ്രതിഷേധമിരമ്പി

Share to

Perinthalmanna Radio
Date: 28-12-2023

പെരിന്തൽമണ്ണ: യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകളിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധമിരമ്പി. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന സദസ്സുകളിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വേങ്ങരയിലും കോട്ടയ്ക്കലിലും എടക്കരയിലും വളാഞ്ചേരിയിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പെരിന്തൽമണ്ണയിൽ യുഡിഎഫ് കൺവീനർ എം.എം.ഹസനും പൊന്നാനിയിൽ എം.പി.അബ്ദുസ്സമദ് സമദാനിയും സദസ്സ് ഉദ്ഘാടനം ചെയ്തു.

ക്രൂരമായ അക്രമം നടത്തിയതിന് വിശിഷ്‌ട സേവനത്തിന് അവാർ‍ഡ് വാങ്ങുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസ് ഉദ്യോഗസ്ഥരും പെൻഷൻ വാങ്ങാതെ സർവീസിൽ നിന്ന് പിരിഞ്ഞു പോകേണ്ടി വരുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻപറഞ്ഞു. ഇവരാരും പെൻഷൻ വാങ്ങുമെന്ന് കരുതരുത്. അത് കോടതി വഴിയായാലും ഏതു വഴിയായാലും യുഡിഎഫ് കടമ നിർവഹിക്കും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.

ജനാധിപത്യ കേരളത്തിന് ഐക്യ ജനാധിപത്യ മുന്നണി നൽകുന്ന കരുതലും പരിഗണനയുമാണ് കുറ്റവിചാരണ സദസ്സെന്ന് വി.ഡി.സതീശൻ പറഞ്ഞു.മലയാളികൾ ശരിയായ അർഥത്തിൽ എൽഡിഎഫിനെതിരെ ജനാധികാരം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ പി.എ.ചെറീത് അധ്യക്ഷത വഹിച്ചു. 

പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, കെപിസിസി ജന.സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ.അസ്‌ലു, പി.കെ.അലി അക്ബർ, ഡോ.പുത്തൂർ റഹ്മാൻ, എ.പി.ഉണ്ണിക്കൃഷ്ണൻ, ശരീഫ് കുറ്റൂർ, ടി.മൊയ്തീൻ കുട്ടി, കെ.എം.കോയാമു, കെ.പി.അബ്ദുൽ മജീദ്, കെ.പി.അനസ്, നാസർ പറപ്പൂർ, വി.പി.റഷീദ്, എ.കെ.എ.നസീർ, ഇ.കെ.സുബൈർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *