
Perinthalmanna Radio
Date: 29-12-2023
പെരിന്തൽമണ്ണ : നഗരസഭയിലെ ടൗൺഹാൾ മുതൽ കക്കൂത്ത് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടു കോടി രൂപ ഉപയോഗിച്ചാണ് റോഡ് ബി.എം. ആൻഡ് ബി.സി. ചെയ്ത് നവീകരിക്കുന്നത്. ടൗണിൽ നിന്ന് മാനത്തുമംഗലം ബൈപ്പാസിലേക്ക് എത്താനാവുന്ന റോഡാണിത്. നഗരസഭാംഗം താമരത്ത് സലീം അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഹുസൈന നാസർ, ജിതേഷ്, പച്ചീരി ഫാറൂഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എ.ഡി.എം. എൻ.എം. മെഹറലി, എ.കെ. നാസർ, വി. ബാബുരാജ്, നാലകത്ത് ബഷീർ, അസീസ് കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
