
Perinthalmanna Radio
Date: 29-12-2023
അങ്ങാടിപ്പുറം: പല ഭാഗങ്ങളും പാടേ തകർന്ന അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ യാത്ര ദുസ്സഹമായി. ഘട്ടം ഘട്ടമായി നവീകരണമെന്ന് സർക്കാർ. റോഡിൽ മാലാപറമ്പ് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള റോഡ് പല ഭാഗങ്ങളിലും കുണ്ടും കുഴിയും കിടങ്ങുകളുമായി കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ കുഴിയിൽ വീണ് 4 ബൈക്ക് അപകടങ്ങളാണ് ഇവിടെ നടന്നത്. അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിന് ഒരു വർഷം മുൻപ് 3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പണി പൂർണമായിട്ടില്ല. നിലവിൽ പുത്തനങ്ങാടി മുതൽ മാലാപറമ്പ് മഖാം വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നവീകരണം നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപമുണ്ട്. ഈ ഭാഗത്ത് റോഡിൽ ദിവസങ്ങളായി കല്ല് ചിതറി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് കെണിയാണ്. ഈ ഭാഗത്ത് നവീകരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. അതേ സമയം വലിയ തോതിൽ തകർന്നു കിടക്കുന്ന ഭാഗങ്ങളുടെ നവീകരണത്തിന് ഇനിയും പദ്ധതിയായിട്ടില്ല. ഇവിടങ്ങളിലെ നവീകരണത്തിന് സമയം ആകുമ്പോഴേക്കും ഇപ്പോൾ നവീകരിച്ച ഭാഗങ്ങൾ വീണ്ടും തകർന്നു തുടങ്ങുമെന്ന് ജനം പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
