പുലാമന്തോൾ പാലത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Share to

Perinthalmanna Radio
Date: 31-12-2023

പുലാമന്തോൾ: രണ്ടു മാസത്തോളമായി  നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്ന  പുലാമന്തോൾ പാലത്തിൻ്റെ എക്സ്പാൻഷൻ ജോയിൻ്റ് മാറ്റവും ബിസി പ്രവർത്തികളും പുരോഗമിക്കുന്നു. നിലവിൽ എക്സ്പാൻഷൻ ജോയിൻറ് പൊട്ടിച്ചെടുത്ത് അവിടെ മണൽ ചാക്കുകൾ നിറച്ചു വച്ച് ബിസി (ടാറിങ്) പ്രവർത്തികൾ  ആദ്യ ഘട്ടം കഴിഞ്ഞ ദിവസം  പൂർത്തീകരിച്ചു.  ഇനി പാലം പൂർണ്ണമായി അടച്ചിട്ട് എക്സ്പാൻഷൻ ജോയിന്റുകൾ വരുന്ന 9 സ്ഥലങ്ങളും കട്ട് ചെയ്ത് അവിടെ പുതിയ എക്സ്പാൻഷൻ ജോയിൻറ് ഫിക്സ് ചെയ്ത് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തു ക്യൂറിങ് നടത്തുന്ന ജോലികളാണ് ബാക്കിയുള്ളത്. ഈ പ്രവർത്തിക്ക് വേണ്ടി   പൂർണ്ണമായി പാലം അടച്ചിടേണ്ടത് കൊണ്ടും ജനുവരി ആറിനു ശേഷമാണ് ഈ പ്രവർത്തികൾ ആരംഭിക്കുകയെന്ന് പട്ടാമ്പി മണ്ഡലം എം എൽ എ മുഹമ്മദ് മുഹ്‌സിൻ വ്യക്തമാക്കി. കോൺക്രീറ്റ് കഴിഞ്ഞ ഉടനെ അതിൻ്റെ മുകളിലൂടെ മുഴുവൻ ബിസി ചെയ്യുമ്പോൾ എക്സ്പാൻഷൻ ജോയിന്റുകളെ ബാധിക്കാതിരിക്കാനും പാലം താൽക്കാലികമായി ഗതാഗത യോഗ്യമാക്കാനുമാണ് നിലവിൽ ബിസി വർക്കുകൾ പൂർത്തീകരിച്ചിരിക്കുന്നതെന്നും എം എൽ എ പറയുന്നു എന്നാൽ  മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിക്കാതെയുള്ള    നവീകരണ പ്രവർത്തനങ്ങൾ കാരണം പാലത്തിലെ ഗതാഗത കുരുക്കിൽ പെട്ട്  ഈ വഴിവരുന്ന  ദീർഘ ദൂരയാത്രക്കാർ അടക്കമുള്ളവർക്ക് വലിയ സമയ നഷ്ടം ഉണ്ടാക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *