പെരിന്തൽമണ്ണയിൽഅമൃത് 2.0 കുടിവെള്ള പദ്ധതിയിൽ 3000 കണക്‌ഷനുകൾ നൽകും

Share to

Perinthalmanna Radio
Date: 31-12-2023

പെരിന്തൽമണ്ണ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും വിഹിതം വിനിയോഗിച്ച് നടപ്പാക്കുന്ന അമൃത്-2 സൗജന്യ കുടിവെള്ള വിതരണ പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭയിൽ 1,698 ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. ഇനിയും അപേക്ഷകൾ നൽകുന്നവരെ പരിഗണിക്കുമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകുന്ന പദ്ധതിക്ക് 10.33 കോടി രൂപയാണ് ചെലവ്. ഇതിൽ 5.16 കോടി കേന്ദ്ര സർക്കാരിന്റെയും 3.87 കോടി സംസ്ഥാന സർക്കാരിന്റെയും 1.29 കോടി നഗരസഭയുടെയും വിഹിതമാണ്. പദ്ധതി പ്രകാരം പത്ത് കിലോമീറ്റർ ദൂരത്തിൽ പുതിയതായി പൈപ്പ് ഇടും. 18.5 കിലോമീറ്റർ ദൂരത്തെ പൈപ്പുകളുടെ തകരാർ പരിഹരിക്കുകയും വലിപ്പം കൂട്ടുകയുമടക്കമുള്ള നവീകരണം നടത്തും. ചീരട്ടമണ്ണ വാർഡിൽ നൂറ്റൻപതോളം അപേക്ഷകൾ ലഭിച്ചപ്പോൾ 31,33 വാർഡുകളിൽ വളരെക്കുറവ് അപേക്ഷകളാണ് ലഭിച്ചത്. മൂവായിരം കണക്ഷനുകൾ നൽകുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *