ശക്തമായ പ്രതിഷേധം ഉയർന്നതോടെ അടച്ചുപൂട്ടിയ അണ്ടർപാസ് റെയിൽവേ തുറന്നു

Share to

Perinthalmanna Radio
Date: 05-01-2024

പെരിന്തൽമണ്ണ: ശക്തമായ പ്രതിഷേധം ഉയർന്നതോടെ അങ്ങാ‌ടിപ്പുറം ചാത്തോലിക്കുണ്ട് ഏഴുകണ്ണിപ്പാലം അണ്ടർപാസ് റെയിൽവേ തുറന്നു നൽകി. ഇത് ഏഴുകണ്ണിപാലത്തിന്റെ ഭാഗമാണെന്നും അണ്ടർ പാസില്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് അടച്ചിട്ടതെന്നുമാണ് റെയിൽവേ പറയുന്നത്.

കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് മുഴുവൻ സമയവും ഗതാഗതക്കുരുക്കാണ്. കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരുചക്ര വാഹനങ്ങൾ ആശ്രയിക്കുന്ന പാതയാണിത്. മുൻപ് കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ചെറു വാഹനങ്ങളും ഇതുവഴി കട‌ന്നു പോയിരുന്നതാണ്. 

എന്നാൽ ഒരു വർഷം മുൻപ് പാതയിൽ കാലുകൾ നാട്ടി ഇത്തരം വാഹനങ്ങളുടെ വഴി തടഞ്ഞു. പൂർണമായി വഴി പുനഃസ്ഥാപിക്കണമെന്ന് റെയിൽവേയുടെ വിവിധ തലങ്ങളിൽ ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് ബുധനാഴ്‌ച ഈ യാത്രാ സൗകര്യം റെയിൽവേ അ‌ടച്ചിട്ടത്.

കാൽനട യാത്രക്കാർക്ക് പോലും കടന്നു പോകാനാവാത്ത വിധം പാത അടച്ചതോടെ നാട്ടുകാരിൽ നിന്നും യാത്രക്കാരിൽ നിന്നും വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ റെയിൽവേ റോഡിന്റെ ഒരു ഭാഗത്തെ തടസ്സങ്ങൾ നീക്കി തുറന്നിട്ടത്.  ഇന്നലെ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശന വേളയിൽ ബിജെപി ജില്ലാ സെക്രട്ടറി ബി.രതീഷ് ഇതു സംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ അറിയിച്ചതെന്ന് രതീഷ് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *