
Perinthalmanna Radio
Date: 05-01-2024
കൊളത്തൂർ : മങ്കട ഗവ. കോളേജിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 8.66 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. അക്കാദമിക് ബ്ലോക്ക്, സുരക്ഷാമതിൽ, ഇലക്ട്രിക്കൽ-പ്ലംബിങ് പണികൾ തുടങ്ങിയവയ്ക്കാണ് ഭരണാനുമതി. മൂന്നു വർഷം മുൻപാണ് മങ്കട ഗവ. കോളേജ് മൂർക്കനാട്ടെ പുന്നക്കാടുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയത്. അതുവരെ കൊളത്തൂരിലെ മദ്രസ കെട്ടിടത്തിലായിരുന്നു.
അഞ്ച് ഏക്കർ സ്ഥലത്തിന്റെ ഒരു അരികിൽ 40 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് മുറ്റം പോലും ഇല്ല. മുൻഭാഗത്ത് 15 അടിയോളം താഴ്ചയാണ്. ഇവിടെ സുരക്ഷാമതിലെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും തുടക്കത്തിലെ ശക്തമായിരുന്നു. രണ്ട് നിലകളിലായി 26 ക്ലാസ് മുറികളാണുള്ളത്. ഇതിൽ ഓഫീസ് റൂം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കഴിഞ്ഞ് 20 ക്ലാസ് റൂമുകളാണുള്ളത്.
ബിരുദ ക്ലാസുകൾ നടത്താൻതന്നെ ക്ലാസ്മുറികൾ തികയാതെനിൽക്കുന്ന അവസ്ഥയിലാണ് ഇവിടെ പി.ജി. കോഴ്സും അനുവദിക്കുന്നത്. ഒരു ക്ലാസ്മുറി രണ്ടായി ഭാഗിച്ചാണ് ക്ലാസ് നടക്കുന്നത്. കോളേജിലെ ദുരിതം വിവരിച്ച് വാർത്തകൾ വന്നിരുന്നു. നവീകരണത്തിന് ആദ്യം അനുവദിച്ച തുക തികയാത്തതിനാലാണ് ഭരണാനുമതി ഇപ്പോൾ പുതുക്കിനൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
