
Perinthalmanna Radio
Date: 05-01-2024
വാർഷിക ജോലികളുടെ ഭാഗമായി കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ രാജ്യറാണി എക്സ്‌പ്രസ് ഉൾപ്പെടെ വിവിധ തീവണ്ടികൾ വഴിതിരിച്ചുവിടും.
▪️22-ന് പുറപ്പെുന്ന 6350 നിലമ്പൂർ റോഡ്- കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളും ഒരുക്കും.
▪️16348 മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസ് 22-ന് കോട്ടയം, ചെങ്ങന്നൂർ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളുണ്ടാകും.
▪️22-ന് മധുരയിൽ നിന്നു പുറപ്പെടുന്ന മധുര- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16344) കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഏർപ്പെടുത്തും.
▪️ലോകമാന്യ തിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 4, 5, 6, 7, 8, 9, 12 തീയതികളിലും തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് 5, 6, 7, 8, 9, 10, 11, 12, 13 തീയതികളിലും കോട്ടയം റൂട്ടിലൂടെ വഴിതിരിച്ചുവിടും. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഏർപ്പെടുത്തും.
▪️കൊച്ചുവേളി- പോർബന്തർ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് 7-ന് 11.15-ന് ആലപ്പുഴ ഒഴിവാക്കി സർവീസ് നടത്തും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തും.
▪️തിരുനെൽവേലി- ഗാന്ധിധാം ബിജി ഹംസഫർ എക്സ്‌പ്രസ് 11-ന് കോട്ടയം വഴി ഓടും.
▪️തിരുനെൽവേലി ജാംനഗർ- ബൈവീക്ക്‌ലി എക്സ്‌പ്രസ് 8, 9 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
▪️കൊച്ചുവേളി- ഇൻഡോർ പ്രതിവാര എക്സ്‌പ്രസ് 5, 6 തീയതികളിൽ എറണാകുളം ജങ്‌ഷനിലും ആലപ്പുഴയിലും സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം വഴി ഓടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
