പുലാമന്തോൾ പാലം ജനുവരി 10 മുതൽ പൂർണ്ണമായും അടച്ചിടും

Share to

Perinthalmanna Radio
Date: 06-01-2024

പുലാമന്തോൾ: മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം എക്സ്പാൻഷൻ ജോയിന്റുകളുടെ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ജനുവരി 10 മുതൽ ഒരു മാസത്തോളം പൂർണ്ണമായും അടച്ചിടും. എക്സ്പാൻഷൻ ജോയിന്റുകൾ വരുന്ന 9 സ്ഥലങ്ങളും കട്ട് ചെയ്ത് അവിടെ പുതിയ എക്സ്പാൻഷൻ ജോയിൻറ് ഫിക്സ് ചെയ്ത് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തു ക്യൂറിങ് നടത്തേണ്ടതുണ്ട്. ഈ പ്രവർത്തികൾക്ക് ഒരു മാസത്തോളം സമയം ആവശ്യമുള്ളത് കൊണ്ടാണ് പൂർണ്ണമായി പാലം അടച്ചിടേണ്ടി വരുന്നത് PWD അധികൃതർ അറിയിച്ചു. യാത്രക്കാർ കട്ടുപ്പാറ (ഇട്ടക്കടവ്) പാലം, വളപുരം (പാലോളിക്കുണ്ട്) പാലം വഴി യാത്ര ചെയ്ത് സഹകരിക്കണമെന്ന് അറിയിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *