
Perinthalmanna Radio
ate: 06-01-2024
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി കെ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴിയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങി. കെ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴി തയാറാക്കിയ പെരിന്തല്‍മണ്ണ നഗരസഭയുടെ ആദ്യ പേയ്മെന്‍റ് രസീത് ഗുണഭോക്താവിന് കൈമാറി.
വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്ബിളി മനോജ്, അഡ്വ. ഷാന്‍സി, കെ. ഉണ്ണികൃഷ്ണന്‍, മന്‍സൂര്‍ നെച്ചിയില്‍, നഗരസഭ സെക്രട്ടറി ജി. മിത്രന്‍, കൗണ്‍സിലര്‍മാരായ ഷെര്‍ലിജ, ശ്രീജിഷ, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വിവാഹ, ജനന, മരണ രജിസ്ട്രേഷന്‍, ബില്‍ഡിംഗ് പെര്‍മിഷന്‍, പ്രോപ്പര്‍ട്ടി ടാക്സ്, പണമിടപാടുകള്‍, ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്‍റ്, പൊതുപരാതികള്‍, ബിസിനസ് ഫെസിലിറ്റേഷന്‍ (ട്രേഡ് ലൈസന്‍സ്) എന്നീ പ്രധാന സേവനങ്ങളാണ് കെ. സ്മാര്‍ട്ട് അപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്കു ലഭ്യമാവുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
