മഴയില്‍ കൃഷി നശിച്ചു; നഷ്ടപരിഹാരം ഉറപ്പാക്കണമെന്നു എംഎല്‍എ

Share to

Perinthalmanna Radio
Date: 09-01-2024

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നെല്‍ കൃഷി നശിച്ച്‌ വന്‍ നഷ്ടമുണ്ടായ കളത്തിലക്കര കൊല്ലക്കോട്ട് മുക്കിലെ കര്‍ഷകര്‍ക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നു നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു.

കൃഷിനാശമുണ്ടായ പ്രദേശവും കര്‍ഷകരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയും മറ്റുള്ള വായ്പയെടുത്തും കൃഷി ചെയ്ത കര്‍ഷകര്‍ക്കാണ് വന്‍ നാശനഷ്ടങ്ങളുണ്ടായത്. പാവപ്പെട്ട കര്‍ഷകര്‍ക്കു താങ്ങാനാകാത്ത സാഹചര്യമാണുണ്ടായത്. ഇവരുടെ നഷ്ടം കണക്കാക്കി മതിയായ നഷ്ടപരിഹാരം നല്‍കണം. ഇക്കാര്യത്തില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും വിഷയം കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.

കൃഷി വകുപ്പ് ജില്ലാതല ഉദ്യോസ്ഥരെ ഫോണില്‍ വിളിച്ചു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗമാക്കുന്നതിനു എംഎല്‍എ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് കൊല്ലക്കോട്ട് മുക്കിലെ വയലില്‍ വന്‍ തോതില്‍ നെല്‍കൃഷി നശിച്ചത്. പുതുക്കുടി ഷമീര്‍ ബാബു, ചാത്തന്‍ അമ്ബലപ്പറമ്ബില്‍, മംഗലത്ത് മുഹമ്മദലി, തട്ടാരക്കാട്ടില്‍ അബ്ബാസ്, അന്വേതില്‍ ഹംസ, കക്കാട്ടില്‍ ബുഷ്റ എന്നിവരുടെ കൃഷിയാണ് നശിച്ചത്. പാടം പാട്ടത്തിനെടുത്താണ് ഇവരെല്ലാം കൃഷിയിറക്കിയത്. ഇതില്‍ എല്ലാവരും പണം വായ്പയെടുത്താണ് കൃഷിയിറക്കിയത്. കൊയ്തിട്ടതും മെതിച്ചതുമായ വിളയെല്ലാം മഴയില്‍ നശിച്ചു. ഏകദേശം 12 ഏക്കറേളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *