
Perinthalmanna Radio
Date: 09-01-2024
പെരിന്തൽമണ്ണ : സഹപ്രവർത്തകന്റെ മരണത്തോടെ പ്രയാസത്തിലായ കുടുംബത്തെ സഹായിക്കാൻ ബസുകളുടെ കാരുണ്യയാത്ര തുടങ്ങി. വളാഞ്ചേരി കുളമംഗലം സ്വദേശിയ ചെകിടൻകുഴി മുഹമ്മദ് ഷാഫിയുടെ കുടുംബത്തെ സഹായിക്കുന്നതിന് 35 ബസുകളാണ് കാരുണ്യയാത്ര നടത്തുന്നത്. ഒന്നാംഘട്ടമായി തിങ്കളാഴ്ച ഏഴ് ബസുകളാണ് സർവീസ് നടത്തിയത്.
11, 15, 18 തീയതികളിലായി വിവിധ റൂട്ടുകളിൽ മറ്റ് ബസുകളും കാരുണ്യയാത്ര നടത്തും. പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിലെ ബസ് ജീവനക്കാരനായിരുന്നു ഷാഫി. ഭാര്യയും നാലു പെൺമക്കളും മാതാവുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു. കാരുണ്യയാത്രയിൽ ലഭിക്കുന്ന വരുമാനവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെ കുടുംബത്തിന് കൈമാറും.
ഇതിനുപുറമേ ബസ് ജീവനക്കാരുടെയും ഉടമകളുടെയും നേതൃത്വത്തിൽ കുടുംബസഹായഫണ്ടും സ്വരൂപിക്കുന്നുണ്ട്. കാരുണ്യയാത്രയുടെ ഉദ്ഘാടനം ബസുടമസംഘം താലൂക്ക് സെക്രട്ടറി കെ. മുഹമ്മദാലി ഹാജി ആദ്യസംഭാവന നൽകി നിർവഹിച്ചു.
ഒരുമാസത്തിനിടെ പെരിന്തൽമണ്ണ മേഖലയിൽ ബസുകൾ നടത്തുന്ന മൂന്നാമത് കാരുണ്യയാത്രയാണിത്. ജോലിക്കിടെ ബസിൽനിന്ന് വീണു മരിച്ച ഫൈസൽ ബാബുവിന്റെ കുടുംബത്തെ സഹായിക്കാൻ 20.42 ലക്ഷം രൂപ സമാഹരിച്ച് നൽകി. വേറൊരു ജീവനക്കാരന്റെ ഹൃദയവാൽവ് മാറ്റിവെക്കലിനായി 1.28 ലക്ഷം രൂപയും സ്വരൂപിച്ച് നൽകിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
