
Perinthalmanna Radio
Date: 09-01-2024
പെരിന്തൽമണ്ണ: യോജ്യമായ എല്ലാ റൂട്ടുകളിലും കെഎസ്ആർടിസി സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ വാക്കുകളുടെ പ്രതീക്ഷയിലാണ് പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ട്.
വളാഞ്ചേരി– പെരിന്തൽമണ്ണ
കെഎസ്ആർടിസിയുടെ നോട്ടിഫൈഡ് റൂട്ടാണിത്. നേരത്തേ 14 സർവീസുകൾ ഉണ്ടായിരുന്നു. പൊന്നാനിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും 7 വീതം. ഇന്ന് ഒറ്റ കെഎസ്ആർടിസി പോലും പാതയിൽ സർവീസ് നടത്തുന്നില്ല. വി.എസ്.സർക്കാരിന്റെ കാലത്താണ് പാതയെ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടായി പ്രഖ്യാപിച്ചത്.
പിന്നീട് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയില്ല. അര മണിക്കൂറിൽ 2 കെഎസ്ആർടിസി സർവീസ് ഇത് വഴിയുണ്ടായിരുന്നു. ശാസ്ത്രീയ പഠനം ഇല്ലാതെയാണ് സർക്കാർ നടപടിയെന്ന് അന്നു തന്നെ ആരോപണമുയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിൽ, നഷ്ടക്കണക്ക് പറഞ്ഞ് ബസുകൾ ഓരോന്നായി പിന്നീട് പിൻവലിച്ചു.
ഇപ്പോൾ ഒന്നു പോലുമില്ല. പല തലത്തിൽ സമ്മർദം ഉണ്ടായെങ്കിലും പരിഹാരമായില്ല.
ജില്ലയിലെ ഏക സ്വകാര്യ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന മാലാപറമ്പ് ഈ പാതയിലാണ്. നിലവിൽ വൈകിട്ട് 7.10 കഴിഞ്ഞാൽ പാതയിലെ യാത്ര ഞാണിന്മേൽ കളിയാണ്. സ്വകാര്യ ബസുകളുണ്ടെങ്കിലും ഓടുമെന്നുറപ്പില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
