
Perinthalmanna Radio
Date: 10-01-2024
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാറിൻ്റെ വിൻവിൻ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാൻ ബംഗാൾ സ്വദേശി അശോക്. 75 ലക്ഷം രൂപ ലോട്ടറി സമ്മാനം നേടിയ വിവരമറിഞ്ഞ് ഭയന്നു പോയ ഇയാൾ സമ്മാനാർഹമായ ടിക്കറ്റുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി. മാസങ്ങളായി ഇയാൾ പുലാമന്തോളിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. അശോക് എന്ന വിളിപ്പേരു മാത്രമേ എല്ലാവർക്കും അറിയാവൂ. മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് ചെയ്യുന്നത്. പുലാമന്തോളിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. ഇടയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ട്.
തിങ്കളാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടർന്ന്
രാവിലെ സുഹൃത്തുക്കളായ രണ്ട് മലയാളികളെയും കൂട്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾക്ക് മലയാളം വശ്യമില്ലാത്തതിനാലാണ് കൂടെ തുണയായി ഇരുവരേയും കൂട്ടിയത്. മലയാളി സുഹൃത്തുക്കളാണ് കാര്യം പോലീസിന് വിശദമാക്കിയത്. ടിക്കറ്റ് ബാങ്കിലെത്തിക്കാൻ സുരക്ഷ വേണമെന്നായിരുന്നു ആവശ്യം.തുടർന്ന് സ്റ്റേഷനിൽ നിന്ന് സീനിയർ സിപിഒ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ബാങ്ക്
വരെ കൂട്ടിനയച്ചു. പെരിന്തൽമണ്ണയിലെ ദേശസാൽകൃത ശാഖയിൽ ലോട്ടറി ടിക്കറ്റ് ഏൽപിച്ച ഉടനെ ഇയാൾ നാട്ടിലേക്ക് വണ്ടികയറി. തൊഴിലുടമയോടും
സുഹൃത്തുക്കളോടും കുറച്ചുദിവസം അവധിയായിരിക്കുമെന്ന് മാത്രം അറിയിച്ചാണ് സ്ഥലം വിട്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
