
Perinthalmanna Radio
Date: 10-01-2024
പെരിന്തൽമണ്ണ: സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച മാലിന്യ സംസ്കരണ സംവിധാനമുള്ള പെരിന്തൽമണ്ണയിലെ പ്ലാന്റ് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി ഇനി മുതൽ പ്രവർത്തിക്കും. 2023-24 സാമ്പത്തിക വർഷത്തിൽ KSWMP പദ്ധതി പ്രകാരമുള്ള വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും ഉപകരണ വിതരണവും നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു. വൈസ് ചെയർമാൻ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ.ഷാൻസി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി മിത്രൻ ജി, ക്ലീൻ സിറ്റി മാനേജർ വത്സൻ. സി.കെ. ആരോഗ്യ വിഭാഗം ജീവനക്കാർ, കൗൺസിലർമാർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൗൺസിലറും ഹരിതകർമ്മ സേന കോർഡിനേറ്ററുമായ സന്തോഷ് കുമാർ.പി. എസ് നന്ദി പറഞ്ഞു.
അജൈവ മാലിന്യങ്ങൾ തരംതിരിക്കാൻ സോർട്ടിങ് ടേബിൾ, വെയിറ്റിംഗ് മെഷീനുകൾ, വെയിറ്റ് ബ്രിഡ്ജ് , നിരീക്ഷണ ക്യാമറകൾ, സുരക്ഷ ഉപകരണങ്ങൾ എന്നിവയുൾപ്പെടുന്ന 30 ലക്ഷം രൂപ ചിലവ് വരുന്നതാണ് പദ്ധതി.ആധുനിക മെഷീൻ വരുന്നതോടെ 60 ടൺ വരെയുള്ള അജൈവ മാലിന്യങ്ങൾ അളവ് തൂക്കം ഉറപ്പുവരുത്താൻ സാധിക്കും. സുരക്ഷ ഉപകരണങ്ങളും സോർട്ടിങ് ടേബിളും ഹരിത കർമ്മസേന അംഗങ്ങളുടെ
ജോലി ഭാരം കുറക്കുന്നതിനും മാലിന്യ സംസ്കരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
