കനോലി പ്ലോട്ടിലെ രുചിവിരുന്നിന് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം

Share to

Perinthalmanna Radio
Date: 10-01-2024

നിലമ്പൂര്‍: ജില്ലയുടെ ഇക്കോ ടൂറിസം ഭൂപടത്തില്‍ ഇടമുള്ള കനോലി പ്ലോട്ടിന് കേന്ദ്ര ഭക്ഷ‍്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം.

മനോഹര കാഴ്ച വിരുന്നൊരുക്കി കടന്നു പോകുന്ന കോഴിക്കോട്- നിലമ്പുര്‍- ഊട്ടി പാതക്ക് അരികു ചേര്‍ന്നുള്ള വഴിയോര കച്ചവടക്കാര്‍ക്കാണ് അംഗീകാരം. കാനോലി പ്ലോട്ടിലെ മുഴുവൻ കച്ചവടങ്ങളും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നേടിയവരാണ്. ജീവനക്കാര്‍ എല്ലാവരും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുമാണ്.

ഇതില്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ 15 കച്ചവടക്കാര്‍ക്കാണ് അംഗീകാരം നല്‍കിയത്. ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യ സുരക്ഷ മാനദണ്ഡം അനുസരിച്ചുള്ളതും ജീവനക്കാര്‍ ഭക്ഷ്യ സുരക്ഷ ഫോസ്ടാക്ക് [fostac] ട്രെയിനിങ് നേടിയതും ഓഡിറ്റിങ് സമയത്ത് പരിഗണിക്കുകയുണ്ടായി. ഈ പാതയിലൂടെ കടന്നു പോകുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണിത്. സാമൂഹിക മാധ്യമങ്ങളില്‍ കനോലി പ്ലോട്ടില്‍ നിന്നുള്ള വിഡിയോകള്‍ തരംഗമാകാറുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *