ആലിപ്പറമ്പ് കാളികടവ് പാലം നിർമിക്കാൻ തുടർ നടപടികളാകുന്നു

Share to

Perinthalmanna Radio
Date: 11-01-2024

ആലിപ്പറമ്പ് : തൂതപ്പുഴയിൽ കാളികടവിൽ നിർമിക്കുന്ന പാലത്തിന്റെ തുടർ നടപടികളാകുന്നു. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ പാലം കർമ സമിതി മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തെ തുടർന്നാണ് തുടർ നടപടികളായത്. പാലത്തിന്റെ സമീപ റോഡിനുള്ള സ്ഥലം ലഭ്യമാക്കാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം 22-ന് വൈകീട്ട് മൂന്നിന് തൂത സർഗ ഓഡിറ്റോറിയത്തിൽ ചേരും.

12 കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ പദ്ധതിരേഖ മഞ്ചേരി പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 2019 മുതൽ 2022-വരെ ബജറ്റുകളിൽ ടോക്കൻ മണി നീക്കിവെച്ചിരുന്ന പാലം നിർമാണത്തിന് സമീപന റോഡിനുള്ള സ്ഥലം ഏറ്റെടുക്കാത്തതു കാരണം നടപടികൾ നിലച്ചു. ആലിപ്പറമ്പ് ഭാഗത്ത് 42 സെന്റ് സ്ഥലമാണ് സമീപന റോഡിന് വേണ്ടത്. മറുകരയായ കാറൽമണ്ണയിൽ വളരെ കുറച്ചുസ്ഥലം മാത്രമേ ആവശ്യമുള്ളൂ.

നവകേരള സദസ്സിൽ സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ സംഖ്യകൂടി ഉൾപ്പെടുത്തി പദ്ധതിരേഖ പുതുക്കി ഫണ്ട് അനുവദിക്കണം എന്നാണ് പാലം കർമ സമിതി മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്. നിവേദനത്തെത്തുടർന്ന് നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് (പാലം) വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറോട് സർക്കാർ നിർദേശിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം, ഷൊർണൂർ എം.എൽ.എ. മമ്മികുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഇരുജില്ലകളിലെയും ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ യോഗം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ നിന്ന് തുടങ്ങുന്ന ആലിപ്പറമ്പ് കാളികടവ് റോഡിനെ ചെർപ്പുളശ്ശേരി- പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ കാറൽമണ്ണയുമായി ബന്ധിപ്പിക്കുന്നതാണ് കാളിക്കടവ് പാലം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *