
Perinthalmanna Radio
Date: 11-01-2024
പെരിന്തൽമണ്ണ : എൽ.എസ്.എസ്. പരീക്ഷാകേന്ദ്രമായി നിശ്ചയിച്ച സ്കൂളിലെ കുട്ടികൾക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് ദൂരെയുള്ള മറ്റൊരു സ്കൂളിലെന്നു പരാതി. പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ ഒൻപത് സ്കൂളുകൾക്ക് പരീക്ഷാകേന്ദ്രമായി അറിയിച്ചിരിക്കുന്നത് പെരിന്തൽമണ്ണ ടൗണിലുള്ള സെൻട്രൽ ജി.എം.എൽ.പി. സ്‌കൂളാണ്.
എന്നാൽ, ഇതേ വിദ്യാലയത്തിലെ കുട്ടികൾക്ക് പരീക്ഷാ കേന്ദ്രമാക്കിയിരിക്കുന്നത് പത്തു കിലോമീറ്ററിലേറെ ദൂരത്തുള്ള എരവിമംഗലം എ.യു.പി. സ്കൂളിലാണ്.
തൂത ജി.എം.എൽ.പി. സ്‌കൂളിനും ഇതേ രീതിയാണെങ്കിലും അധികം ദൂരെയല്ലാത്ത പരിയാപുരം എ.എൽ.പി. സ്കൂളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. മറ്റു പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം അതേ സ്‌കൂളിലെ വിദ്യാർഥികൾക്ക് അവിടെത്തന്നെയാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപജില്ലയിൽ താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകൾക്കും പെരിന്തൽമണ്ണ നഗരസഭയിലും രണ്ടു പരീക്ഷാകേന്ദ്രങ്ങളും ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിൽ ഓരോ കേന്ദ്രങ്ങളുമാണ് അനുവദിച്ചത്. സെൻട്രൽ സ്കൂളിലെ വിദ്യാർഥികളെ അവിടെത്തന്നെ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി 28-നാണ് എൽ.എസ്.എസ്. പരീക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
