പെരിന്തൽമണ്ണ നഗരസഭയിൽ കെ-സ്മാർട്ടിലൂടെ കൂടുതൽ സേവനങ്ങൾ

Share to

Perinthalmanna Radio
Date: 12-01-2024

പെരിന്തൽമണ്ണ : നഗരസഭയിലെ സേവനങ്ങൾ ഓൺലൈൻ ആകുന്നതിന്റെ ഭാഗമായി കെ-സ്മാർട്ട് സംവിധാനത്തിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നു. വസ്തു നികുതി, കെട്ടിട സർട്ടിഫിക്കറ്റ് എന്നിവകൂടി ഇപ്പോൾ ലഭ്യമായതായി നഗരസഭാ അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ പൊതു ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി നഗരസഭയിൽ ഫെസിലിറ്റേഷൻ സെന്ററും ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെയും സഹായവും ലഭിക്കും. പണമടയ്ക്കൽ, വിവാഹ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ നേരത്തേ മുതലേ നഗരസഭയിൽ നിന്ന് കെ-സ്മാർട്ടിലൂടെ കൈമാറാൻ സാധിച്ചിരുന്നു. വിവാഹ, ജനന-മരണ രജിസ്‌ട്രേഷൻ, കെട്ടിട പെർമിറ്റ്, വസ്തു നികുതി, പണമിടപാടുകൾ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്, പൊതുപരാതികൾ, എച്ച്.ആർ.എം.എസ്., ബിസിനസ് ഫെസിലിറ്റേഷൻ (ട്രേഡ് ലൈസൻസ്), എന്നീ പ്രധാന സേവനങ്ങളാണ് പൊതുജനങ്ങൾക്ക് കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ലഭിക്കുക. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ തയ്യാറാക്കിയ ആദ്യ വസ്തുനികുതി രസീത്, കെട്ടിട സർട്ടിഫിക്കറ്റ് എന്നിവ നഗരസഭാധ്യക്ഷൻ പി. ഷാജി ഗുണഭോക്താക്കൾക്ക് കൈമാറി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *