
Perinthalmanna Radio
Date: 13-01-2024
മേലാറ്റൂർ : കാർഷിക വിളകൾക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പുഴയിൽ വെള്ളം കെട്ടിനിർത്താൻ വി.സി.ബി.യിൽ ചീർപ്പുകൾ പുനഃസ്ഥാപിച്ചു. മേലാറ്റൂർ കീഴാറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി വെള്ളിയാറിനുകുറുകെ എടയാറ്റൂരിലെ മൊടാട്ടക്കടവിൽ നിർമിച്ച വി.സി.ബി.യിലെ ചീർപ്പുകളാണ് കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചത്. മഴക്കാലമായതോടെ തടയണയിൽനിന്ന് ഊരിമാറ്റിയ ചീർപ്പുകളാണിവ. വേനൽ കനത്തുകൊണ്ടിരിക്കേ പുഴയിൽ നീരൊഴുക്ക് കുറയുകയാണ്. വി.സി.ബി.യിൽ ചീർപ്പുകൾ പുനഃസ്ഥാപിച്ചതോടെ പുഴയിലിനി കിലോമീറ്ററുകളോളം ദൂരം വെള്ളം കെട്ടിനിൽക്കും. ഇത് പുഴയ്ക്കിരുവശത്തുമുള്ള ഏക്കർ കണക്കിന് ഭൂമിയിലെ വാഴ, മരച്ചീനി തുടങ്ങിയ കാർഷികവിളകൾക്ക് അനുഗ്രഹമാകും. എടയാറ്റൂർ നിവാസികളായ പാലത്തിങ്ങൽ മുജീബ്, കളത്തിൽ സൈനുദ്ദീൻ, വെമ്മുള്ളി റഷീദ്, പാലത്തിൽ അയ്യപ്പൻ, ചൂരക്കുത്ത് സലീം എന്നിവരാണ് രംഗത്തിറങ്ങിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
