
Perinthalmanna Radio
Date: 13-01-2024
പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്റ് പരിസരത്ത് സ്കൂൾ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും കൂട്ടമായും ഒറ്റക്കും ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി പരാതി. പരിസര വാസികൾ അത് എക്‌സൈസ് ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിക്കുകയും ചില സ്കൂൾ വിദ്യാർത്ഥികളുടെ ഫോട്ടോ എടുത്ത് അവരുടെ സ്കൂളിൽ നേരിട്ടത്തി അത് കാണിച്ച് ബോധ്യപെടുത്തുകയും ചെയ്യുകയുണ്ടായി. അതിനു ശേഷം കുട്ടികളുടെ വരവ് കുറവ് ഉണ്ടായിരുന്നു എങ്കിലും വീണ്ടും പഴയ രീതിയിൽ തന്നെ കാര്യങ്ങളുടെ അവസ്ഥ വരുന്നതായി പ്രദേശത്തുള്ളവർ പറയുന്നു. പ്രതിവിധിക്കായി പോലീസ് സ്റ്റേഷനുമായും, എക്‌സൈസുമായും ബന്ധപ്പെട്ടിരുന്നു എങ്കിലും വേണ്ട രീതിയിലുള്ള ശക്തമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ട് എന്നുള്ളത് അവ്യക്തമാണ്. ലഹരി ഉപയോഗം തടയാൻ ഒട്ടനവധി സംവിധാനം നിലവിൽ ഉള്ളപ്പോൾ വിദ്യാർഥികൾക്ക് ഇടയിൽ ഇത് തുടരുന്നത് വളരെ ഗുരുതരവും എത്രയും വേഗം തലമുറയുടെ ഭാവി മുന്നിൽ കണ്ട് അധികാരികൾ ഇതിനൊരു ശക്തമായ പ്രതിവിധി ഉടനെ കാണണമെന്നും പ്രദേശവാസികൾ സൂചിപ്പിച്ചു. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും , അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ശ്രദ്ധിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
