ഭിന്നശേഷിക്കാര്‍ക്ക് ചെസ് പരിശീലനം സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 13-01-2024

പെരിന്തൽമണ്ണ: വീൽ ചെയറിനെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടി
മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു.

പെരിന്തൽമണ്ണ സ്വാന്തനം ഡേ കെയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഹനീഫ മാടുമ്മൽ, അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, കൗൺസിലർ സീനത്ത്,
സ്പോർട്സ് കൗൺസിൽ കോച്ച് ബാബു,
ചെസ്സ് ടെക്സിക്കൽ കമ്മറ്റി കൺവീനർ ഷിഹാബുദ്ധീൻ,സ്വാന്തനം കോർഡിനേറ്റർ സലിം കീഴ്ശ്ശേരി,സീനിയർ ജില്ലാ ചെസ്സ് പരിശീലകൻ ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *