
Perinthalmanna Radio
Date: 14-01-2024
പട്ടിക്കാട് : വർണ വിസ്മയം തീർത്ത് കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലിയാഘോഷം സമാപിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴു ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന കൊട്ടിപ്പുറപ്പാടിൽ ആയിരങ്ങൾ പങ്കെടുത്തു.
കോമരങ്ങളും കമനീയ കോപ്പണിഞ്ഞ് നൃത്തച്ചുവട് വെച്ച പൂതങ്ങളും ഗ്രമീണകലയുടെ മിഴിവാർന്ന ആണ്ടിപ്പൂതങ്ങളും കാള, കുതിര തുടങ്ങിയവയും ഉത്സവത്തിനു മിഴിവേകി. വൃശ്ചികം ഒന്നുമുതൽ നടക്കുന്ന കളംപാട്ടിന് സമാപനം കുറിച്ചാണ് താലപ്പൊലിയാഘോഷിക്കുന്നത്. രാവിലെ കേളിയോടെയാണ് അയ്യപ്പൻ താലപ്പൊലി ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ആനയൂട്ട്, പ്രസാദഊട്ട്, പഴയന്നൂർ ഗോവിന്ദൻ കുട്ടിയും സംഘവും അവതിരിപ്പിച്ച നാദസ്വരകച്ചേരി, വർണവിസ്മയം, മേജർസെറ്റ് പഞ്ചവാദ്യം, ആൽത്തറമേളം എന്നിവയും നടന്നു. രാത്രി പിന്നണി ഗായകൻ അതുൽ നറുകരയുടെ നേതൃത്വത്തിൽ നാടൻപാട്ട് അരങ്ങേറി. പുലർച്ചെ നടന്ന ചുറ്റുതാലപ്പൊലിയോടെ ആഘോഷപരിപാടികൾ സമാപിച്ചു.
വർണക്കാഴ്ചയൊരുക്കി അനുബന്ധപൂരം ഘോഷയാത്ര
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
