
Perinthalmanna Radio
Date: 14-01-2024
പെരിന്തൽമണ്ണ: ഒരു മാസത്തോളം നീണ്ട സെവൻസ് കാദറലി സെവൻസ് ടൂർണമെന്റിന് തിങ്കളാഴ്ച കലാശപ്പോര്. സ്കൈ ബ്ലൂ എടപ്പാളും സുപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ ഏറ്റുമുട്ടും. അവസാന നാലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, കെ.എം.ജി മാവൂർ, ബെയ്സ് പെരുമ്പാവൂർ, സ്കൈ ബ്ലൂ എടപ്പാൾ എന്നീ ടീമുകളായിരുന്നു. സെമി ഫൈനൽ രണ്ടു വീതം മത്സരങ്ങളായിരുന്നു. സ്കൈ ബ്ലൂ എടപ്പാൾ എതിരില്ലാത്ത രണ്ട് ഗോളിന് ബെയ്സ് പെരുമ്പാവൂരിനെ പരാജയപ്പെടു ത്തി വെള്ളിയാഴ്ച ഫൈനലിൽ പ്രവേശിച്ചിരുന്നു. അ വസാന സെമി ഫൈനലിൻ്റെ രണ്ടാം പാദത്തിൽ സുപ്പർ സ്റ്റുഡിയോ മലപ്പുറവും കെ.എം.ജി മാവൂരും തമ്മിലെ മൽസരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും വിജയികളായി.
മികച്ച സംഘാടനത്തിലൂടെ 24 സെവൻസ് ടീമുകൾ പങ്കെടുത്ത ടൂർണമന്റെ് അവസാന ഘട്ടത്തിലാണ്. യുവാക്കൾക്ക് അവസരമൊരുക്കി 20 വയസ്സുകാരുടെയും മുതിർന്നവർക്കായി വെറ്ററൻസ് ഫുട്ബാളും അനുബന്ധമായി ഒരുക്കിയിരു ന്നു. എൻ.എ. കുഞ്ഞാപ്പ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബാൾ ഫൈനലിൽ ചിയേർസ് കാപ്പ് മുഖം തിലകം തിരുർക്കാടിനെ പരാജയപ്പെടുത്തി. പച്ചീരി ഉസ്മാൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസ് ഫുട്ബാളിൽ മോണിങ് സ്റ്റാർ എടവണ്ണ ഒന്നിനെതിരെ രണ്ട് ഗോളിന്ന് സെവൻ സ്റ്റാർ മങ്കട – ചേരിയത്തിനെ പരാജയപ്പെടുത്തി. വിജയികൾക്ക് പെരിന്തൽമണ്ണ നഗരസഭ അധ്യക്ഷൻ പി. ഷാജി, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
