
Perinthalmanna Radio
Date: 14-01-2024
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ. മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി. മുര്‍ഷിദ് നല്കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ആകെ ലഭിച്ച പരാതികള്‍: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികള്‍. നവകേരള സദസ്സിന്റെ പോര്‍ട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികള്‍ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്.
ജില്ല, ആകെ പരാതികള്‍, പരിഹരിച്ചത്
ആലപ്പുഴ 52,640 – 906
എറണാകുളം 44,664 – 2,453
ഇടുക്കി 41,776 – 1,545
കണ്ണൂര്‍ 28,805 – 11,079
കാസര്‍കോട് 14,709 – 8,053
കൊല്ലം 50,447 – 852
കോട്ടയം 43,269 – 968
കോഴിക്കോട് 47,973 – 3,605
മലപ്പുറം 81,447 – 3,978
പാലക്കാട് 62,426 – 4,040
പത്തനംതിട്ട 23,580 – 284
തിരുവനന്തപുരം 65,334 – 478
തൃശൂര്‍ 55,575 – 5,934
വയനാട് 20,399 – 2,526
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
