
Perinthalmanna Radio
Date: 15-01-2024
ആലിപ്പറമ്പ്: ഒടമല ശൈഖ് ഫരീദ് ഔലിയ മഖാമിലെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും.
മതസൗഹാർദ സന്ദേശമായി ആണ്ടു നേർച്ചയുടെ കൊടിയുയർത്താനുള്ള കയറിന്റെ കൈമാറ്റം നടന്നു. നാലു മാസത്തെ നേർച്ചയുടെ ആരംഭമായി നടക്കുന്ന കൊടിയേറ്റത്തിനുള്ള കയർ പരമ്പരാഗതമായി ആനമങ്ങാട് കിഴക്ക് വീട്ടിൽ തറവാട്ടിൽ നിന്നാണ് നൽകുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ കിഴക്ക് വീട്ടിൽ കുട്ടൻ നായർ കൊടിയുയർത്താനുള്ള കയർ മഖാമിലെത്തി ഒടമല മഹല്ല് പ്രസിഡന്റ് സി.കെ. മുഹമ്മദ് ഹാജിക്ക് കൈമാറി. ഇന്ന് രാവിലെ 10-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയുയർത്തും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. 16-ന് എ.എം. നൗഷാദ് ബാഖവിയുടെയും 17-ന് അൻവർ മുഹ്‌യുദ്ദീൻ ഹുദവിയുടെയും മതപ്രഭാഷണമുണ്ട്. മേയ് രണ്ടാം വാരത്തിലാണ് സമാപിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
