
Perinthalmanna Radio
Date: 16-01-2024
പെരിന്തൽമണ്ണ : കാദറലി സ്പോർട്‌സ് ക്ലബ്ബിന്റെ 51-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ സ്കൈബ്ലൂ എടപ്പാൾ ജേതാക്കളായി. നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെയാണ് എടപ്പാൾ തോൽപിച്ചത്. വിജയികൾക്ക് എ.ഡി.എം. എൻ.എം. മെഹറലി ട്രോഫികൾ വിതരണം ചെയ്തു. 24 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റിലെ മുഴുവൻ ലാഭവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് കാദറലി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയ വികസനത്തിനായി ക്ലബ്ബ് നൽകുന്ന ഒന്നരലക്ഷം രൂപയുടെ ചെക്ക് നഗരസഭാധ്യക്ഷൻ പി. ഷാജി ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി, ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, ഇ.കെ. സലീം, എം.കെ. കുഞ്ഞയമു, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോഗ്രാഫർ ബാബു പുലാക്കിൽ, ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്, ദേശീയ ജൂനിയർ സ്കൂൾ ഫുട്‌ബോൾ കേരള ടീം അംഗം നിതിൻ തിരൂർക്കാട്, ദേശീയ ഗെയിംസ് കളരിപ്പയറ്റ് സ്വർണ മെഡൽ ജേതാവ് സൂര്യശങ്കർ, അനൗൺസർ അക്ബർ സിദ്ദീഖ്, നിസാർ പട്ടാമ്പി തുടങ്ങിയവരെ ആദരിച്ചു. ഇന്ത്യൻ സബ്ജൂനിയർ താരം ഒസാമ പച്ചീരിക്ക് പ്രവാസി സഹകരണ സംഘം നൽകിയ കിറ്റുകൾ നഗരസഭാധ്യക്ഷൻ വിതരണം ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
