
Perinthalmanna Radio
Date: 17-01-2024
പുലാമന്തോള്‍: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തില്‍ എക്സ്പാൻഷൻ ജോയൻറുകള്‍ക്ക് മീതെ ടാറിങ് വിണ്ടു കീറിയ നിലയില്‍. പാലത്തില്‍ ആറ് എക്സ്പാൻഷൻ ജോയൻറുകള്‍ക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്. പുലാമന്തോള്‍ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദീര്‍ഘദൂര സര്‍വിസുകളടക്കം നിരവധി വാഹനങ്ങള്‍ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. പുലാമന്തോള്‍ പാലത്തിന്റെ ഗതി വരുത്താതെ ഇപ്പോള്‍ തന്നെ വിണ്ടുകീറിയ ഭാഗം ടാറിങ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
