അങ്ങാടിപ്പുറം പഞ്ചായത്തിൻ്റെ ബഡ്‌സ് സ്‌കൂൾ നിർമാണം നാളെ തുടങ്ങും

Share to

Perinthalmanna Radio
Date: 18-01-2024

പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. വൈകിട്ട് 3ന് പരിയാപുരം പാരിസ് ഹാളിൽ മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിക്കും. കോലാനിക്കൽ ബാബു വർഗീസ് സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്താണ് സ്‌കൂൾ നിർമിക്കുന്നത്. പ‍‍ഞ്ചായത്തും ബ്ലോക്ക്–ജില്ലാ പഞ്ചായത്തുകളും ചേർന്നാണ് മൂന്നര ക്കോടി രൂപ ചെലവു വരുന്ന 14,000 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള മൂന്നു നിലകളിലായി ലിഫ്‌റ്റ് സംവിധാനത്തോടെ കെട്ടിടം നിർമിക്കുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള തൊഴിൽ പരിശീലന, വിപണന കേന്ദ്രങ്ങൾ ഇവിടെയുണ്ടാകും. ഒന്നാം ഘട്ടമെന്ന നിലയിൽ അങ്ങാടിപ്പുറം പഞ്ചായത്ത് 55 ലക്ഷം രൂപയും മങ്കട ബ്ലോക്ക് പ‍ഞ്ചായത്ത് 20 ലക്ഷം രൂപയുമാണ് കെട്ടിടത്തിന് അനുവദിച്ചിട്ടുള്ളത്. നിലവിൽ പുത്തനങ്ങാടി ഗവ. സ്‌കൂളിൽ പ്രതീക്ഷ ഡേ കെയർ സെന്റർ എന്ന പേരിലാണ് ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്തനം. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സ്വപ്‌നമാണ്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽബാബു, സലീന താണിയൻ, ഫൗസിയ തവളേങ്ങൽ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *