സാമ്പത്തിക വർഷം അവസാനിക്കാൻ 2 മാസം; തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ച പദ്ധതി വിഹിതം 35% മാത്രം

Share to

Perinthalmanna Radio
Date: 18-01-2024

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 35.17% മാത്രം.സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് പദ്ധതി വിഹിതത്തിലെ മെല്ലെപ്പോക്കിനു കാരണമെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾ പറയുന്നു. ഒക്ടോബറിനു ശേഷം വലിയ ബില്ലുകൾ മാറി നൽകുന്നില്ലെന്നാണ് പരാതി. പഞ്ചായത്തുകളിലെ 5 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ ധനമന്ത്രാലയത്തിന്റെ അനുമതിക്ക് അയയ്ക്കുകയാണ്. ഇത് കാലതാമസത്തിനു കാരണമാകുന്നു.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 2 എണ്ണം മാത്രമാണ് പദ്ധതി വിഹിതത്തിന്റെ പകുതിയെങ്കിലും ചെലവഴിച്ചത്. 53.58% ചെലവഴിച്ച തിരുവാലി പഞ്ചായത്താണ് ജില്ലയിൽ മുന്നിൽ. പെരിന്തൽമണ്ണ നഗരസഭ 51.95% വിഹിതം ചെലവഴിച്ചു. ജില്ലാ പഞ്ചായത്തുകളിൽ സംസ്ഥാന തലത്തിൽ മലപ്പുറമാണ് മുന്നിൽ. മലപ്പുറം പദ്ധതി വിഹിതത്തിന്റെ 42.35 % ചെലവഴിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ചെലവഴിച്ചത് 33.59% മാത്രം. നഗരസഭകളിൽ സംസ്ഥാനത്ത് ഏറ്റവും കുറച്ച് പദ്ധതി വിഹിതം ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്ത് നിലമ്പൂരാണ്. പദ്ധതി വിഹിതത്തിന്റെ 17.52% മാത്രമാണ് ഇതിനകം നിലമ്പൂർ നഗരസഭ ചെലവിട്ടത്.

സംസ്ഥാന തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച 17884 ബില്ലുകൾ അനുമതി കാത്ത് ട്രഷറിയിൽ കിടപ്പാണ്. ജില്ലയിലും ആയിരത്തിലേറെ ബില്ലുകൾ പാസായിക്കിട്ടാനുണ്ടെന്ന് തദ്ദേശ പ്രതിനിധികൾ പറയുന്നു. പല പദ്ധതികളും മുടങ്ങാൻ ഇതു കാരണമാകുന്നു എന്നാണ് അവരുടെ പരാതി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *