
Perinthalmanna Radio
Date: 19-01-2024
അങ്ങാടിപ്പുറം : ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണം മാർച്ചിൽ പൂർത്തിയാകും. പണി പകുതിയിലേറെയും കഴിഞ്ഞു. നേരത്തേ സ്ഥാപിച്ച തൂണുകളിൽ വൈദ്യുതക്കമ്പികൾ വലിച്ചുകെട്ടുന്നതാണ് പുരോഗമിക്കുന്നത്. ഷൊർണ്ണൂരിൽ നിന്ന് തുടങ്ങി പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്റ്റേഷൻ വരെ വൈദ്യുതക്കമ്പി സ്ഥാപിക്കൽ പൂർത്തിയായി. മേലാറ്റൂരിലെ ട്രാക്ഷൻ സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണത്തിന് താമസമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഷൊർണ്ണൂരിൽ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ചെറുകര-അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഇപ്പോൾ പണി നടക്കുന്നത്.ദിവസം രണ്ടുകിലോമീറ്ററോളം ദൂരത്തിൽ വൈദ്യുതക്കമ്പികൾ സ്ഥാപിച്ചാണ് പണികൾ മുന്നേറുന്നത്.
60 കിലോമീറ്റർ വരുന്ന ഷൊർണ്ണൂർ-നിലമ്പൂർ പാതയിൽ ഏഴ് ഇടങ്ങളിൽ വലുതും ചെറുതുമായ പുഴകളുണ്ട്. ഇവിടങ്ങളിൽ പുഴയിൽനിന്ന് മുകളിലേക്ക് പ്രത്യേക കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നതും ദ്രുതഗതിയിൽ നടക്കുകയാണ്. ഇത്തരം തൂണിന് മുകളിൽക്കൂടിയാണ് പുഴഭാഗങ്ങളിൽ വൈദ്യുതക്കമ്പികൾ സ്ഥാപിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
