പുലാമന്തോൾ പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്

Share to

Perinthalmanna Radio
Date: 19-01-2024

പുലാമന്തോൾ: പെരുംമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലത്തിലെ രണ്ടാംഘട്ട നവീകരണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് പാലം അടച്ചിട്ടാണ് പ്രവർത്തികൾ നടക്കുന്നത്. പാലത്തിന് മുകളിലെ സ്പാനുകളുടെ തകർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികളാണ് നടക്കുന്നത്. എക്സ്പാൻഷൻ ജോയിന്‍റുകൾ വരുന്ന 9 സ്ഥലങ്ങൾ പൊളിച്ച് പുതിയത് സ്ഥാപിച്ച കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്. 53 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് സമയമെടുക്കുന്നതിനാൽ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *