സാങ്കേതിക കുരുക്കില്‍പ്പെട്ട് പെരിന്തല്‍മണ്ണ ബ്ലോക്കിലെ മരാമത്ത് പദ്ധതികള

Share to

Perinthalmanna Radio
Date: 20-01-2024

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് എൻജിനീയർ നിർവഹണം നടത്തുന്ന പൊതുമരാമത്ത് പദ്ധതികള്‍ ഏറെയും പൂർത്തിയാക്കാനായില്ലെന്ന് വാർഷിക പദ്ധതി അവലോകനത്തില്‍ വിലയിരുത്തി.

എസ്റ്റിമേറ്റ് സംബന്ധിച്ച്‌ സോഫ്റ്റ്‍വെയർ പരാതികള്‍, ഡിജിറ്റല്‍ എം. ബുക്ക് നടപ്പാക്കിയതിലെ സാങ്കേതിക തകരാറുകള്‍ എന്നിവയാണ് കാരണങ്ങള്‍. പഞ്ചായത്തുകള്‍ ആസ്തി രജിസ്റ്ററുകള്‍ ഉള്‍പ്പെടുത്തി റോഡുകള്‍ സംബന്ധിച്ച വിവരം നല്‍കാൻ കാലതാമസം വന്നതും കുടിവെള്ള ഫീസിബിലിറ്റി ലഭ്യമാക്കാനുള്ള കാലതാമസവും മരാമത്ത് പദ്ധതികളെ ബാധിച്ചു.

പഞ്ചായത്തുകളില്‍നിന്ന് നിർദേശിക്കപ്പെടുന്ന ജനകീയ പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വഴി വേണ്ടത്ര ഫണ്ട് ലഭ്യമല്ലെന്ന പരിമിതി വികസന സെമിനാറില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുൻവർഷത്തെ പദ്ധതികള്‍ ട്രഷറി നിയന്ത്രണത്തില്‍ കുരുങ്ങി പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിർവഹണ ഉദ്യോഗസ്ഥർ ഉയർത്തിയത്. മുൻവർഷങ്ങളില്‍ വയോജന ക്ഷേമത്തിന് ആവശ്യകത പരിഗണിക്കാതെ വിതരണം ചെയ്ത കട്ടിലുകള്‍ ചിലയിടങ്ങളില്‍ വെറുതെയിട്ടതായി ചർച്ചയില്‍ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

അതേസമയം വയോജന ക്ഷേമത്തിന് കട്ടിലുകള്‍ നല്‍കേണ്ടെന്നും ആരോഗ്യ സുരക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ച കാര്യം ചർച്ചയില്‍ പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ ചൂണ്ടിക്കാട്ടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *