
Perinthalmanna Radio
Date: 21-01-2024
പെരിന്തൽമണ്ണ : പട്ടാമ്പി റോഡിൽ നിന്ന് പുത്തൂർ റോഡിലേക്ക് തിരിയുന്നിടത്തെ താഴ്ച നികത്താത്തത് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു. പുത്തൂർ റോഡിലൂടെ വഴി ഇടതുവശം ചേർന്ന് പട്ടാമ്പി റോഡിലേക്ക് തിരിയുമ്പോഴാണ് പ്രശ്നം. വലതു ഭാഗത്തു നിന്ന് വാഹനം വരുന്നുണ്ടോയെന്നു കൂടി നോക്കുമ്പോഴേക്കും ഇതു ശ്രദ്ധയിൽ പെടാതെ വാഹനം ചാടുന്ന സ്ഥിതിയാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി ഓട നിർമിച്ചതോടെയാണ് ഈ പ്രശ്നമുണ്ടായത്. ഓടയുടെ ഒരുഭാഗം മണ്ണിട്ടാൽ പരിഹരിക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു. റോഡിന് വീതി കുറവായതിനാലും വളവ് ആയതിനാലും രാത്രിയിലാണ് വാഹനങ്ങൾക്ക് വലിയ ഭീഷണിയാകുന്നത്.
മണ്ണാർക്കാട് റോഡിൽ നിന്ന് ട്രാഫിക് ജങ്ഷനിൽ പോകാതെ പട്ടാമ്പി റോഡിലേക്ക് എത്താനുള്ള എളുപ്പ വഴിയായതിനാൽ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
