
Perinthalmanna Radio
Date: 23-01-2024
പട്ടിക്കാട്: മണ്ണാർമലയിലും പരിസരങ്ങളിലും അഞ്ച് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു. മണ്ണാർമല പള്ളിപ്പടിയിൽ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങളായ രണ്ട് കുട്ടികളെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മൂന്നും ഒമ്പതും വയസ്സുള്ള കുട്ടികൾക്കാണ് കടിയേറ്റത്. കാരക്കുന്നിൽ എട്ട് വയസ്സുള്ള കുട്ടിക്കും ആലുങ്ങലിൽ 13 വയസ്സുള്ള കുട്ടിക്കും പട്ടിക്കാട് സ്കൂളിനു സമീപത്ത് ഒരു കുട്ടിക്കും പിന്നീട് കടിയേറ്റു.
കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിഭ്രാന്തി പരത്തിയ തെരുവുനായയെ ഇതുവരെ പിടികൂടാനായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
