കേരളത്തിൽ നവീകരിക്കുന്ന 15 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

Share to

Perinthalmanna Radio
Date: 25-01-2024

അങ്ങാടിപ്പുറം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓൺലൈൻ വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ തീയതി ഉടൻ പ്രഖ്യാപിക്കും. ഫെബ്രുവരി 15ന് അകം സ്റ്റേഷനുകളുടെ ഒന്നാം ഘട്ട നവീകരണ ജോലികൾ പൂർത്തിയാക്കാ‍ൻ റെയിൽവേ ഉന്നതതല സംഘം കരാറുകാർക്ക് നിർദേശം നൽകി.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി സ്റ്റേഷൻ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനാണു ശ്രമം. അതത് പ്രദേശത്തെ സാംസ്കാരിക പൈതൃകത്തിന് അനുസരിച്ചാണ് ഓരോ സ്റ്റേഷൻ കെട്ടിടവും നവീകരിക്കുന്നത്. എല്ലാ സ്റ്റേഷനിലും വികസന ജോലികൾ ദ്രുതഗതിയിൽ നടക്കുകയാണ്.  പാലക്കാട് ഡിവിഷനു കീഴിൽ 15 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, വടകര, പയ്യന്നൂർ, മാഹി, തലശ്ശേരി, കാസർകോട്, മംഗളൂരു ജംക്‌ഷൻ, നിലമ്പൂർ റോഡ് ജംക്‌ഷൻ‌, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളാണ് പാലക്കാട് ഡിവിഷനു കീഴിൽ വികസിപ്പിക്കുന്നത്. ഇതിൽ ആദ്യഘട്ടം പൂർത്തിയായ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ നിർവഹിക്കും. ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദി, എഡിആർഎം എസ്.ജയകൃഷ്ണൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.വി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനുകളിലെത്തി നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *