എളാട്- മപ്പാട്ടുകര പാലം; കാത്തിരിപ്പ് നീളുന്നു

Share to

Perinthalmanna Radio
Date: 27-01-2024

പെരിന്തൽമണ്ണ ∙ ഏലംകുളം പഞ്ചായത്തിലെ എളാടിനെയും കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന പാലം വേണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല. മലപ്പുറം–പാലക്കാട് ജില്ലകളുടെ ഈ അതിർത്തി മേഖലയ്‌ക്ക് ഏറെ വികസന പ്രതീക്ഷ നൽകുന്ന പാലത്തിനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി.

ഈ പാലം യാഥാർഥ്യമായാൽ പട്ടാമ്പി, ഷൊർണൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ മുവ്വായിരത്തിലധികം കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടും. ആശുപത്രി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി പെരിന്തൽമണ്ണയെ ആശ്രയിക്കുന്നവർക്ക് പാലം യാഥാർഥ്യമായാൽ 30 കി.മീ. ദൂരം 13 കി.മീ ആയി കുറയും.

പാലം നിർമിക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്‌ട സ്ഥലത്ത് ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളുമുണ്ട്. പാലം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ അനുബന്ധ പ്രവൃത്തികളും ഇതിനകം പൂർത്തിയായതാണ്.

വിവിധ മേഖലകളിൽ നിന്നുയർന്ന ആവശ്യങ്ങളും നിവേദനങ്ങളും പരിഗണിച്ച് മപ്പാട്ടുകര–എളാട് പാലത്തിന്റെ ഇൻവെസ്‌റ്റിഗേഷൻ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നു. സർവേ നടത്തി പാലത്തിന് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും കല്ല് സ്ഥാപിക്കുകയും ചെയ്‌തതാണ്.

എന്നാൽ പിന്നീട് എല്ലാം സ്തംഭിച്ചു. ഇപ്പോൾ പാലം ഗതിമാറ്റാനുള്ള നീക്കങ്ങളും ഒരു ഭാഗത്ത് സജീവമായതായി നാട്ടുകാർ ആരോപിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *