
Perinthalmanna Radio
Date: 27-01-2024
പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറം– പരിയാപുരം–ചീരട്ടാമല–പുളിങ്കാവ് റോഡിലെ അപകട ഭീതി വിട്ടൊഴിയുന്നില്ല. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 20 ന് പുലർച്ചെ ഡീസൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ ഡീസൽ ചോർച്ചയുടെ കെടുതികൾ ഇനിയും ഈ ഗ്രാമത്തെ വിട്ടകന്നിട്ടില്ല. പ്രദേശത്തെ ഒട്ടേറെ കിണറുകളാണ് ഡീസൽ കലർന്നതിനെ തുടർന്ന് മാസങ്ങളോളം ഉപയോഗ ശൂന്യമായത്. ഇപ്പോഴും ഇതിന്റെ കെടുതികൾ ഗ്രാമവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. അതിനു മുൻപും ശേഷവും വീണ്ടും റോഡിൽ അപകടങ്ങളുണ്ടായി. കുത്തനെയുള്ള കയറ്റത്തോടു കൂടിയ കൊടും വളവുകളാണ് ഇവിടെയുള്ളത്. അന്ന് അധികൃതരുടെ ഭാഗത്തു നിന്ന് ഒട്ടേറെ വാഗ്‌ദാനങ്ങളുണ്ടായി. റോഡിൽ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ പല തവണ പരിശോധനക്കെത്തി. എന്നാൽ ചില മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റ് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായില്ല.
പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിലെ പുളിങ്കാവ് നിന്നാരംഭിക്കുന്ന റോഡിൽ ചീരട്ടാമല– പരിയാപുരം ഭാഗത്തെ കൊടും വളവുകളോട് ചേർന്ന അഗാധമായ താഴ്ചയുടെ മുന്നറിയിപ്പായി ഇപ്പോഴുമുള്ളത് അന്നുണ്ടായിരുന്ന റിബൺ കെട്ടിയ ചില വീപ്പകളാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ ബന്ധപ്പെട്ട അധികൃതർ ഉറക്കം നടിക്കുന്നു. പ്രതിസന്ധി പരിഹരിക്കാനെന്ന മട്ടിൽ പ്രഖ്യാപിച്ച ചില പദ്ധതികൾ ചുവപ്പു നാടയിലെ സാങ്കേതികത്വത്തിൽ കിടന്ന് പൊടി പിടിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
