പെരിന്തൽമണ്ണ നഗരസഭാ സാന്ത്വനം സപ്തദിന ക്യാമ്പ് ഫെബ്രുവരി പത്തു മുതൽ

Share to

Perinthalmanna Radio
Date: 28-01-2024

പെരിന്തൽമണ്ണ : നഗരസഭയുടെ സാന്ത്വന പരിചരണ മേഖലയിലെ പ്രവർത്തനങ്ങളിൽ പ്രധാനമായ സാന്ത്വനം സപ്തദിന പുനരധിവാസ ക്യാമ്പ് ഫെബ്രുവരി പത്തു മുതൽ 16 വരെ നടത്തും. കാഞ്ഞിരക്കുന്നിലെ സൈമൺ ബ്രിട്ടോ സാന്ത്വനകേന്ദ്രത്തിലാണ് ഈ വർഷം ക്യാമ്പ് നടത്തുന്നത്. 2013-ലാണ് നഗരസഭ സാന്ത്വനം ക്യാമ്പ് തുടങ്ങിയത്. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരടക്കം പരിഗണന അർഹിക്കുന്നവരെ ക്യാമ്പിലെത്തിച്ച് പരിശീലനങ്ങളിലൂടെ സ്വയംപര്യാപ്തരാക്കി ജീവിതവിജയത്തിന് വഴിതെളിക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. മെഡിക്കൽ ക്യാമ്പ്, തൊഴിൽ-കംപ്യൂട്ടർ പരിശീലനങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായുള്ള കൂട്ടായ ചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയവയാണ് ക്യാമ്പിലുണ്ടാവുക. സംഘാടകസമിതി യോഗം സാന്ത്വനം കേന്ദ്രത്തിൽ നടത്തി. നഗരസഭാധ്യക്ഷൻ പി. ഷാജി ചെയർമാനായും ക്യാമ്പ് ഡയറക്ടർ സലീം കിഴിശ്ശേരി ജനറൽ കൺവീനറായും 1001 അംഗം സമിതിയും വിവിധ ഉപകമ്മിറ്റികളും രൂപവത്കരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *