
Perinthalmanna Radio
Date: 28-01-2024
ഏലംകുളം: ഏലംകുളം പഞ്ചായത്തിലെ എളാടിനെയും കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകാത്തതില്‍ നാട്ടുകാര്‍ പ്രക്ഷേഭത്തിലേക്ക്. പാലം യാഥാര്‍ഥ്യമായാല്‍ രണ്ടു നാടിന്‍റെയും ചിരകാല സ്വപ്നവും വികസന, ഗതാഗത രംഗത്ത് പുത്തന്‍ പ്രതീക്ഷകളും കൈവരും.
പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ മൂവായിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായിരിക്കും പാലം. ആശുപത്രി ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുമായി പെരിന്തല്‍മണ്ണയെ ആശ്രയിക്കുന്നവര്‍ക്കും നിലവിലെ 30 കിലോമീറ്റര്‍ ദൂരം പാലം പൂര്‍ത്തിയാകുന്നതോടെ കേവലം 13 കിലോമീറ്ററായി കുറയും.
പാലത്തിന്‍റെ ആവശ്യകത ഉന്നയിച്ച് ഇരുഭാഗത്തെ പ്രദേശവാസികള്‍ കഴിഞ്ഞ 20 വര്‍ഷമായി അധികാരികളെ സമീപിച്ചുവരികയാണ്. അതിന്‍റെ ഫലമായി മപ്പാട്ടുകര എളാട് പാലത്തിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തുകയും സര്‍വേ നടത്തി പാലത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി ശിലാസ്ഥാപനം നടത്തുകയും ചെയ്തിട്ടുണ്ട്.
ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡ് എത്തി നില്‍ക്കുന്നു. ഇവിടെയുള്ള ചെക്ക് ഡാം വെള്ളച്ചാട്ടവും ആനമലയും സന്ദര്‍ശിക്കാനായി പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ ദിനേന ഇവിടെ എത്തുന്നു. എന്നാല്‍ ചില സമ്മര്‍ദങ്ങള്‍ കാരണം തീരെ അനുയോജ്യമല്ലാത്തതും രണ്ടു കിലോമീറ്ററിലധികം പാടം നികത്തി അപ്രോച്ച് റോഡ് അടക്കം നിര്‍മിക്കേണ്ടതുമായ പ്രദേശത്തേക്ക് പാലം സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാരില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
പാലം അനുയോജ്യ സ്ഥാനത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി അധികൃതരെ സമീപിക്കുന്നതോടെപ്പം പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
