
Perinthalmanna Radio
Date: 01-02-2024
പുലാമന്തോൾ: എക്സ്പാൻഷൻ ജോയിന്റുകളിൽ സ്ട്രിപ്പ് സീൽ പിടിപ്പിച്ച് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ക്യുറിങ് നടത്തുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി ജനുവരി 10ാം തിയ്യതി മുതൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ച പുലാമന്തോൾ പാലം പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 3 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെക്ഷന് ശേഷം കൈകൊള്ളുമെന്ന്
മുഹമ്മദ് മുഹസ്സിൻ എം. എൽ. എ അറിയിച്ചു. പാലം അടച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുണ്ടമ്പറ്റ കട്ടുപ്പാറ വഴിയും, മലപ്പുറം – വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലോളികുളമ്പ്, എടപ്പലം പാലങ്ങൾ വഴിയുമാണ് തിരിച്ചു വിടുന്നത്. പട്ടാമ്പി – പെരിന്തൽമണ്ണ റൂട്ടിലെ ബസ് സർവീസുകൾ വിളയൂരിലും പുലാമന്തോലും അവസാനിപ്പിച്ച് തിരിക്കുകയാണ് നിലവിൽ യാത്രികൾ കാൽനടയായി പാലം കടന്ന് മറുവശത്ത് എത്തി ബസുകൾ മാറി കയറിയാണ് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചേരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
