മുള്ള്യാകുർശിയിൽ വീണ്ടും പുലി; ഉടമയുടെ കൺമുന്നിൽ നിന്ന് ആടിനെ കൊണ്ടു പോയി

Share to

Perinthalmanna Radio
Date: 02-02-2024

പട്ടിക്കാട്: മേയാൻവിട്ട ആടിനെ കൺമുന്നിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയതിന്റെ ഞെട്ടലിലാണ് മുള്ള്യാകുർശി മാട്ടുമ്മത്തൊടി ഹംസ. മേയാൻവിട്ട ആടുകൾക്കിടയിലേക്ക് പാഞ്ഞെത്തിയ പുലി ആടിനെയും കടിച്ചെടുത്ത് മറയുകയായിരുന്നു. മേൽമുറിയിൽ വ്യാഴാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.

പത്തു വർഷത്തോളമായി മേഖലയിൽ പുലിസാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. 2016-ൽ കെണിവെച്ച് വനംകുപ്പ് പുലിയെ പിടികൂടിയിരുന്നു. തുടർന്നും പുലിയുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.പ്രദേശത്തെ മാട്ടുമ്മത്തൊടി ഉമൈറിന്റെ ഇരുപതോളം ആടുകളെ ഈ കാലയളവിൽ പുലി കൊണ്ടുപോയിരുന്നു. രണ്ടു ദിവസം മുമ്പും ആടിനെ നഷ്ടപ്പെട്ടതായി ഉമൈർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *