ചീരട്ടാമലയിൽ റോഡിന് വശത്തെ മണ്ണു മാന്തിയത് തടഞ്ഞു

Share to

Perinthalmanna Radio
Date: 03-02-2024

അങ്ങാടിപ്പുറം : ചീരട്ടാമല റോഡിൽ വ്യക്തി ജെ.സി.ബി. ഉപയോഗിച്ച് റോഡിനുവശത്തെ മണ്ണ് വെട്ടിമാറ്റിയത് നാട്ടുകാർ തടഞ്ഞു. സ്ഥിരം അപകട മേഖലയായ ഈ റോഡിനോട് ചേർന്നുള്ള വ്യക്തിയുടെ ഭൂമിയിൽ നിന്ന് പറമ്പിലേക്ക് വഴിവെട്ടുന്നതിനാണ് മണ്ണിളക്കി മാറ്റിയത്. എപ്പോഴും അപകടം നടക്കുന്ന റോഡാണിത്.
റോഡിനു വശത്തെ മണ്ണു നീക്കിയാൽ റോഡിന് ബലക്ഷയം സംഭവിക്കുമെന്നും ഇതു കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നുമാണ് നാട്ടുകാർ പറയുന്നത്. അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ രഞ്ജിത്ത് മോഹൻ, പഞ്ചായത്ത് സെക്രട്ടറി, വാർഡംഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പണി നിർത്തിവെക്കാനും റോഡിന്റെ വശം മണ്ണിട്ട് പൂർവസ്ഥിതിയിലാക്കാനും വില്ലേജ് ഓഫീസർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ പെരിന്തൽമണ്ണ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *